Advertisment

കണ്ണൂര്‍ സ്വദേശിനി യു.എ.ഇയില്‍ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍; ഭര്‍ത്താവും ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്‌ന (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
636352

അബുദാബി: മലയാളി യുവതി യു.എ.ഇയില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്‌ന (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെയും കൈ ഞരമ്പ് മുറിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഇയാളെ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനോഗ്‌നയുടെ മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലാണുള്ളത്.

Advertisment