ജോര്‍ജിയ: വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട രണ്ട് സ്‌കൂള്‍ ജീവനക്കാര്‍ അറസ്റ്റില്‍. ജോര്‍ജിയയിലെ ഗോര്‍ഡന്‍ കൗണ്ടി സ്വദേശികളായ റെയ്ലി ഗ്രീസണും ബ്രൂക്ലിന്‍ ഷൂലറും അറസ്റ്റിലായത്. ഇരുവരും ഫസ്റ്റ് ഡിഗ്രിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് കേസ്. പ്രതിഷേധവുമായി മാതാപിതാക്കള്‍ സ്‌കൂളിനെതിരെ രംഗത്തെത്തിയിരുന്നു.
അമേരിക്കയിലെ ജോര്‍ജിയയിലെ ഒരു സ്‌കൂളിലാണ് സംഭവം. 2021, 2022 വര്‍ഷത്തില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. ഷൂലര്‍ ഒരു പുരുഷ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നായിരുന്നു ആരോപണം.
2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയിലാണ് സംഭവങ്ങള്‍. ഗ്രീസണെതിരെ രണ്ട് കുറ്റങ്ങളും ഷൂലറിനെതിരെ ഒരു കുറ്റവുമാണ് നിലവില്‍ ചുമത്തിയത്. ഏത് സ്‌കൂളിലാണ് സംഭവം നടന്നതെന്ന് കുറ്റപത്രത്തില്‍ വ്യക്തമല്ല.