പൊതുയിടങ്ങളില്‍ നായ്ക്കളെ നടത്തിക്കുന്നതിന് ഇരുപതോളം നഗരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ഇറാന്‍

പൊതുജനാരോഗ്യം, സാമൂഹികക്രമം, സുരക്ഷ തുടങ്ങിയവ കണക്കിലെടുത്താണ് തീരുമാനം.

New Update
8989

ടെഹ്‌റാന്‍: പൊതുയിടങ്ങളില്‍ നായ്ക്കളെ നടത്തിക്കാന്‍ ഏര്‍പ്പെടുത്തിയ നിരോധനം 20ലധികം നഗരങ്ങളില്‍ ഏര്‍പ്പെടുത്തി ഇറാന്‍.  ജൂണ്‍ ആറ് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. പൊതുജനാരോഗ്യം, സാമൂഹികക്രമം, സുരക്ഷ തുടങ്ങിയവ കണക്കിലെടുത്താണ് തീരുമാനം.

Advertisment

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ 2019ലാണ് ആദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവുണ്ട്.

നായയെ നടത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നും പാസാക്കിയിട്ടില്ലെങ്കിലും പ്രാദേശിക നിര്‍ദ്ദേശങ്ങളിലൂടെയും പോലീസ് ഉത്തരവുകളിലൂടെയുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത്തരത്തില്‍ നിരോധനമേര്‍പ്പെടുത്താന്‍ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിളുകള്‍ ഇറാന്‍ പീനല്‍ കോഡിലും ഭരണഘടനയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക ക്രമം നടപ്പിലാക്കുന്നതിനും രാജ്യത്തിന്റെ ഔദ്യോഗിക മതമായ ഷിയ ഇസ്‌ളാം ഉയര്‍ത്തിപ്പിക്കുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍. നായ്ക്കളെ പരിപാലിക്കുന്നതും അവയുടെ ഉമിനീരുമായി സമ്പര്‍ക്കമുണ്ടാവുന്നതും അശുദ്ധിയാണെന്നാണ് പല മതപണ്ഡിതന്മാരും കരുതുന്നത്. പാശ്ചാത്യ സംസ്‌കാരത്തിനെതിരായുള്ള നിരോധനമാണിതെന്നും ആരോപണങ്ങളുണ്ട്.

പാര്‍ക്കുകളിലും പൊതു ഇടങ്ങളിലും നായ്ക്കളെ നടത്തിക്കുകയോ വാഹനങ്ങളില്‍ കൊണ്ടുപോകുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വടക്കുപടിഞ്ഞാറന്‍ ഇറാനിലെ അര്‍ദാബില്‍ പ്രവിശ്യയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ മൊസാഫര്‍ റെസായി പറഞ്ഞു.