ഓക്‌സിജന്‍ മാസ്‌കിന്റെ സഹായമില്ലാതെ ശ്വസിക്കും; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

ഫെബ്രുവരി 14നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
424242333

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായമില്ലാതെ മാര്‍പാപ്പയ്ക്ക് ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്ന് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment

ശ്വാസകോശ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും പൂര്‍ണമായും മാറിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഫെബ്രുവരി 14നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് പ്രാര്‍ത്ഥനയിലിരിക്കുന്ന മാര്‍പാപ്പയുടെ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു.