തൊട്ടിലിനുപകരം അമ്മ പിഞ്ചുകുഞ്ഞിനെ ഓവനില്‍  കിടത്തി; ഗുരുതര പൊള്ളലേറ്റ കുട്ടിക്ക് ദാരുണാന്ത്യം

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മരിയ തോമസിനെതിരെ പോലീസ് കേസെടുത്തു.

New Update
3454555

മിസൗറി: തൊട്ടിലിനുപകരം അമ്മ കുട്ടിയെ ഓവനില്‍ കിടത്തി.  ഗുരുതര പൊള്ളലേറ്റ പെണ്‍കുഞ്ഞ് മരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മരിയ തോമസിനെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ വസ്ത്രങ്ങളും ഡയപ്പറും കരിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

Advertisment

വിവരമറിഞ്ഞ പോലീസ് കന്‍സാസ് സിറ്റിയിലെ വീട്ടിലെത്തുമ്പോഴേക്കും പൊള്ളലേറ്റ കുഞ്ഞ് മരിച്ചിരുന്നു. തൊട്ടിലെന്ന് തെറ്റിദ്ധരിച്ചാണ് കുഞ്ഞിനെ അടുപ്പില്‍ കിടത്തിയതെന്ന് വീട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു.  എന്താണ് സംഭവിച്ചതെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

Advertisment