യു എസ് : അമേരിക്കയിലെ ഇൻഡ്യാനയിൽ ഉള്ളി അരിയുന്നത് എങ്ങനെ എന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ കാമുകിയെ 60 കാരൻ കുത്തി കൊന്നു. മുൻ മജിസ്‌ട്രേറ്റ് കൂടിയായ കാമുകി മാർസിയ ലിങ്ക്‌സിയെയാണ് കാമുകനായ ചാൾസ് മൈക്കൽ കാൽവെർട്ട് (60) കൊലപ്പെടുത്തിയത്. കാമുകിയെ കൊലപ്പെടുത്തിയശേഷം കാൽവെർട്ട് സ്വമേധയാ പൊലീസിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
ഉള്ളി അരിയുന്നതിനെ ചൊല്ലി തർക്കം നടക്കുകയും ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നപ്പോൾ കാമുകി തനിക്കു നേരെ വന്നതിനെ തടുക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് കാൽവെർട്ട് പൊലീസിനോട് പറഞ്ഞത്. തലയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് മാർസിയയുടെ മൃതദേഹം കണ്ടെത്തിയത്.
താൻ ഉള്ളി അറിഞ്ഞുകൊണ്ടിരുന്നപ്പോൾ അത് ശരിയായി അല്ല ചെയ്യുന്നതെന്ന് കാമുകി പറഞ്ഞെന്നും ഇതിനെത്തുടർന്ന് നടന്ന തർക്കത്തിൽ കാമുകി തന്നെ ആക്രമിക്കാൻ വന്നുവെന്നും പ്രതി പറയുന്നു