/sathyam/media/media_files/2026/03/06/untitled-2026-03-06-12-45-19.jpg)
ടെഹ്റാന്‍: ഒമാന്‍ കടലില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ഡ്രോണ്‍ ആക്രമണത്തിലൂടെ തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്റെ ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ ഇറാന്റെ സമുദ്ര അതിര്‍ത്തിയില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെ കപ്പല്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നാവികസേനയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
ആക്രമണത്തിന് പിന്നാലെ വിമാനവാഹിനിക്കപ്പലും കൂടെയുണ്ടായിരുന്ന യുദ്ധക്കപ്പലുകളും അതിവേഗം മേഖലയില്‍ നിന്ന് പിന്‍വാങ്ങിയെന്നും നിലവില്‍ സംഘര്‍ഷമേഖലയില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയാണെന്നും ഇറാന്റെ വക്താവ് അറിയിച്ചു.
പശ്ചിമേഷ്യയില്‍ യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ അതിശക്തമായി തുടരുന്നതിനിടയിലാണ് ഇറാന്റെ ഈ പുതിയ അവകാശവാദം പുറത്തുവരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us