കരുത്തുറ്റ സന്ദേശവുമായി യുഎഇ. രാജ്യത്തിന്റെ മനോഹാരിത കണ്ട് തെറ്റിദ്ധരിക്കണ്ട. ഞങ്ങളുടെ അകം കരുത്തുറ്റതെന്ന് യുഎഇ

ജനങ്ങളെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ കടമയാണെന്നും ശൈഖ് മുഹമ്മദ് അബുദാബി ടീവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

New Update
sheikh-mohamed-bin-zayed-al-nahyan

അബുദാബി: യുഎഇ ജനതയ്ക്ക് കരുത്തുറ്റ സന്ദേശവുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ.

Advertisment

യുഎഎയിൽ എല്ലാം സാധാരണ നിലയിലാണെന്നും മുൻപത്തേതിനേക്കാൾ കരുത്തോടെ രാജ്യം ഉയരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. അബുദാബി ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് യുഎഇ പ്രസിഡന്റ് ആദ്യ സന്ദേശം നൽകിയത്.

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ശത്രുക്കൾക്ക് ശൈഖ് മുഹമ്മദ് മുന്നറിയിപ്പ് നൽകി. യുഎഇ മനോഹരമായ നാടാണ്. അത് കണ്ട് തെറ്റിദ്ധരിക്കരുത്. 

ഞങ്ങൾ എളുപ്പം കീഴടക്കാവുന്ന ഇരകൾ അല്ലെന്നും യുഎഇയുടെ അകം കരുത്തുറ്റതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ രാജ്യത്തിനൊപ്പം ഒരുമിച്ച് നിൽക്കുന്നു. 

യുഎഇ ഒരു മാതൃകയാണ്. പ്രവാസികളും ഞങ്ങളുടെ കുടുംബമാണ്. മുൻപത്തേതിനേക്കാൾ കരുത്തോടെ രാജ്യം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

യുഎഇയിൽ എല്ലാം സാധാരണ നിലയിൽ എത്തിയിരിക്കുന്നു. അതിഥികളും പ്രവാസികളും നല്ല നിലപാട് സ്വീകരിച്ചു.

ജനങ്ങളെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ കടമയാണെന്നും ശൈഖ് മുഹമ്മദ് അബുദാബി ടീവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisment