/sathyam/media/media_files/2025/08/26/sabu-2025-08-26-23-16-30.jpg)
ഇറാഖ്: കർബലയിൽ നിന്നു കുവൈറ്റിലേക്കു മടങ്ങുകയായിരുന്ന യാത്രക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. മരണപ്പെട്ടവരിൽ മൂന്ന് പേർ ഇന്ത്യക്കാരും ഒരാൾ പാകിസ്ഥാനിയുമാണ്.
പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. കർബലയിൽ അരബൈൻ തീർത്ഥാടനം പൂർത്തിയാക്കിയ തീർത്ഥാടകരുടെ ബസ് കുവൈറ്റിലേക്കു മടങ്ങവെയായിരുന്നു അപകടം. യാത്രയ്ക്കിടെ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിൽ യാത്ര ചെയ്തവർക്കു ഗുരുതര പരിക്കേറ്റു.
അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് അക്ബർ അലി, അബേദി കുവൈറ്റ് സർവകലാശാലയിൽ ജോലി ചെയ്തു വരികയായിരുന്നു. ബെംഗളൂരു സ്വദേശിയായ മുസ്അലി യൂവാരിയുടെ പിതാവ് കുവൈറ്റ് അദാൻ ആശുപത്രിയിലെ കാർഡിയോളജിസ്റ്റാണ്. ഉത്തർപ്രദേശ് സ്വദേശിയായ പാർവേസ് അഹ്മദും പാകിസ്ഥാൻ സ്വദേശിയായ സയ്യിദ് ഇഷാഖ് ഷിറാജിയുമാണ് മറ്റ് മരിച്ചവർ.
പരിക്കേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവരുടെ മൃതദേഹം നജാഫിലേക്കു കൊണ്ടുപോയി സംസ്കരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖാവേശം നിലനിൽക്കുകയാണ്.