അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; ഞായറാഴ്ചത്തെ ദുരന്തത്തില്‍ മരണസംഖ്യ 1400 കടന്നു

New Update
afgan earthqake

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം. ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 

Advertisment

നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 34 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്.

അതേസമയം, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ച രാത്രി 11.45 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 

1,400 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 3,000 പേര്‍ക്ക് പരിക്കേറ്റു. 8,000 വീടുകള്‍ തകര്‍ന്നു. താലിബാന്‍ ഭരണക്കൂട വക്താവ് സബിഹുള്ള മുജാഹിദ് ആണ് എക്സിലൂടെ മരണസംഖ്യ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

Advertisment