/sathyam/media/media_files/2025/10/15/afghan_border-jpg-2025-10-15-17-18-20.webp)
​കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. ഏ​റ്റു​മു​ട്ട​ലി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും അ​വ​കാ​ശ​പ്പെ​ട്ടു.
അ​തി​ർ​ത്തി​യി​ലെ പാ​ക്കി​സ്ഥാ​ന്‍റെ ആ​ർ​മി ഔ​ട്ട്​പോ​സ്റ്റ് ന​ശി​പ്പി​ച്ച​താ​യും താ​ലി​ബാ​ൻ പോ​സ്റ്റു​ക​ൾ ല​ക്ഷ്യ​മി​ടാ​ൻ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ഉ​പ​യോ​ഗി​ച്ച ടാ​ങ്ക് പി​ടി​ച്ചെ​ടു​ത്ത​താ​യും താ​ലി​ബാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.
അ​ഫ്ഗാ​ൻ–​പാ​ക്ക് അ​തി​ർ​ത്തി​യാ​യ ഡ്യൂ​റ​ൻ​ഡ് ലൈ​നി​നോ​ടു ചേ​ർ​ന്നു​ള്ള പാ​ക്ക് ജി​ല്ല​യാ​യ ച​മ​ൻ, അ​ഫ്ഗാ​ൻ ജി​ല്ല​യാ​യ സ്പി​ൻ ബോ​ൾ​ഡാ​ക്ക് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്ന​ത്.
സ്പി​ൻ ബോ​ൾ​ഡാ​ക്ക് ജി​ല്ല​യി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12ല​ധി​കം സാ​ധാ​ര​ണ​ക്കാ​ർ മ​രി​ക്കു​ക​യും 100 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.