മോസ്‌കോ: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ മാറി. മോസ്‌കോയിലെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഈ തീരുമാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
റഷ്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതിനുമാണ് റഷ്യ ഈ നടപടി സ്വീകരിച്ചത്.
ഊര്‍ജ്ജം, ഗതാഗതം, കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നത് ഉഭയകക്ഷി ഉല്‍പ്പാദനക്ഷമമായ സഹകരണത്തിന് പ്രചോദനം നല്‍കുമെന്നും, ഇരു രാജ്യങ്ങള്‍ക്കിടയില്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.