New Update
/sathyam/media/media_files/IwMYcMLJz51mF3bY2hRD.jpg)
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാർ-ഇ-ഷെരീഫിന് സമീപം ഇന്നു പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ ഏഴ് പേർ മരിക്കുകയും 150 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
Advertisment
റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.
ഭൂകമ്പത്തിന്റെ ആഘാതത്തെ തുടർന്ന് വ്യാപകനാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും ദുരന്തം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു.
യുഎസ്ജിഎസ് പ്രകാരം, ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം അഫ്ഗാനിസ്ഥാനിലെ ഏകദേശം 523,000 ജനസംഖ്യയുള്ള മസാർ-ഇ ഷെരീഫ് നഗരത്തിന് സമീപം 28 കിലോമീറ്റർ (17.4 മൈൽ) ആഴത്തിലാണ്. “ഭൂകമ്പത്തിൽ 150 പേർക്ക് പരുക്കേറ്റതായും ഏഴ് പേർ മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us