'അഫ്ഗാനിൽ നിന്ന് ഒരു തീവ്രവാദിയും ഇന്ത്യയിലേക്ക് വരില്ല'; മൗലാന അർഷാദ് മദനി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകുമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി പറഞ്ഞു

New Update
AFGAN

ന്യൂഡൽഹി:  അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യൻ പര്യടനം തുടരുകയാണ്. മുത്തഖി ഇന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനിയുമായി കൂടിക്കാഴ്ച നടത്തി.

Advertisment

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം മതപരമോ വിദ്യാഭ്യാസപരമോ മാത്രമല്ല, ചരിത്രപരവുമാണെന്ന് അർഷാദ് മദനി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പറഞ്ഞു. 

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തീവ്രവാദികളെ അയയ്ക്കുന്നുണ്ടെന്ന് ഇന്ത്യ പരാതിപ്പെടുന്നുണ്ടെന്നും എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇനി അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു തീവ്രവാദിയും ഇന്ത്യയിലേക്ക് വരില്ലെന്ന് വ്യക്തമായെന്നും മദനി പറഞ്ഞു.

കൂടാതെ ഇന്ത്യ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയതുപോലെ, അഫ്ഗാനിസ്ഥാൻ അമേരിക്ക, റഷ്യ തുടങ്ങിയ ശക്തികളെ പരാജയപ്പെടുത്തിയെന്ന് മൗലാന അർഷാദ് മദനി കൂട്ടിച്ചേർത്തു.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകുമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി പറഞ്ഞു. ദാറുൽ ഉലൂം ദിയോബന്ദിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം ഇന്ത്യൻ ജനതയോട് നന്ദി പറഞ്ഞു. 


ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായി ദാറുൽ ഉലൂം ദിയോബന്ദ് കണക്കാക്കപ്പെടുന്നു. 

ഡൽഹിയിൽ നിന്ന് റോഡ് മാർഗം ദിയോബന്ദിലെത്തിയ മുത്തഖിയെ ദാറുൽ ഉലൂം ദിയോബന്ദിന്റെ മൊഹ്തമിം (ചാൻസിലർ) അബുൽ ഖാസിം നൊമാനി, ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി, ദാറുൽ ഉലൂം ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിച്ചു.

 നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും മുത്തഖിയെ കാണാൻ ആവേശഭരിതരായിരുന്നു, പക്ഷേ സുരക്ഷാ കാരണങ്ങളാൽ അവരെ സമീപിക്കാൻ അനുവദിച്ചില്ല. "ഇത്രയും ഊഷ്മളമായ സ്വാഗതത്തിനും ജനങ്ങളുടെ സ്നേഹത്തിനും ഞാൻ നന്ദിയുള്ളവനാണ്" എന്ന് മുത്തഖി പറഞ്ഞു.

Advertisment