അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് 71 പേർക്ക് ദാരുണാന്ത്യം

''ഹെറാത്തില്‍ ഒരു ബസ് ഒരു ട്രക്കും മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ചു, അതിന്റെ ഫലമായി 71 പേര്‍ രക്തസാക്ഷികളായി.'' അദ്ദേഹം എഴുതി.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ ഒരു ട്രക്കും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് ഒരു യാത്രാ ബസിന് തീപിടിച്ചതിനെ തുടര്‍ന്ന് 17 കുട്ടികള്‍ ഉള്‍പ്പെടെ 71 പേര്‍ മരിച്ചു.


Advertisment

പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് അഹമ്മദുള്ള മുത്തഖി എക്‌സിലെ ഒരു പോസ്റ്റില്‍ മരണസംഖ്യ സ്ഥിരീകരിച്ചു. സമീപകാലത്തെ ഏറ്റവും മാരകമായ ഗതാഗത ദുരന്തങ്ങളിലൊന്നാണിത്.


''ഹെറാത്തില്‍ ഒരു ബസ് ഒരു ട്രക്കും മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ചു, അതിന്റെ ഫലമായി 71 പേര്‍ രക്തസാക്ഷികളായി.'' അദ്ദേഹം എഴുതി.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍, കൂട്ടിയിടിയെത്തുടര്‍ന്ന് ബസ് തീപിടിച്ചതും സമീപത്തുള്ളവര്‍ പരിഭ്രാന്തിയിലായതും കാണിക്കുന്നു.


ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാനികളെ വഹിച്ചുകൊണ്ട് അതിര്‍ത്തി കടന്ന ശേഷം കാബൂളിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസ് എന്ന് പ്രവിശ്യാ ഉദ്യോഗസ്ഥന്‍ മുഹമ്മദ് യൂസഫ് സയീദി എഎഫ്പിയോട് പറഞ്ഞു. 


'എല്ലാ യാത്രക്കാരും ഇസ്ലാം ക്വാലയില്‍ വാഹനത്തില്‍ കയറിയ കുടിയേറ്റക്കാരായിരുന്നുവെന്ന് ഇറാനിലേക്കുള്ള പ്രധാന ക്രോസിംഗ് പോയിന്റിനെ പരാമര്‍ശിച്ച് സയീദി പറഞ്ഞു.

Advertisment