/sathyam/media/media_files/2025/10/13/vv-2025-10-13-04-53-01.jpg)
അഫ്ഘാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയായ ഡ്യൂറൻഡ് ലൈനിനു സമീപം 58 പാക്ക് സൈനികരെ വധിച്ചെന്നു അഫ്ഘാൻ താലിബാന്റെ മുഖ്യ വക്താവ് സബിനുള്ള മുജാഹിദ് ഞായറാഴ്ച്ച അറിയിച്ചു.മുപ്പതോളം സൈനികർക്കു പരുക്കേറ്റിട്ടുമുണ്ട്.
കാബൂളിൽ പാക്ക് താലിബാൻ നടത്തിയ ആക്രമണത്തിനു മറുപടിയാണിതെന്ന് മുജാഹിദ് പറഞ്ഞു. കെ പി പ്രവിശ്യയിൽ നിന്നു ഐ എസ് ഐ എസ് ഭീകരരെ ഉപയോഗിച്ച് ആക്രമണം നടത്തുന്ന പാക്കിസ്ഥാൻ അവരെ കൈമാറ്റം ചെയ്യണമെന്നും കാബൂൾ ആവശ്യപ്പെടുന്നു.
സമാധാനത്തിൽ പാക്കിസ്ഥാന് താല്പര്യമില്ലെങ്കിൽ മറ്റു വഴികൾ തേടാൻ അഫ്ഘാനിസ്ഥാനു മടിയില്ലെന്ന് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി ഡൽഹിയിൽ പറഞ്ഞു.
"അക്രമവും ബലപ്രയോഗവും കൊണ്ട് അഫ്ഘാനിസ്ഥാനെ തോൽപിക്കാൻ കഴിയില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.ചർച്ചയ്ക്കു ഞങ്ങൾ വാതിൽ തുറന്നിട്ടുണ്ട്."
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി ടി ഐ പാർട്ടി പ്രക്ഷോഭം കടുപ്പിച്ചതോടെ ഇസ്ലാമാബാദ് അടച്ചു പൂട്ടിയ സ്ഥിതിയിലായപ്പോഴാണ് അതിർത്തിയിൽ പാക്കിസ്ഥാൻ ഈ വെല്ലുവിളി നേരിടുന്നത്.
2,640 കിലോമീറ്റർ നീളുന്ന അതിർത്തിയുടെ കിഴക്കേ അറ്റം ചൈനയെ മുട്ടിയും പടിഞ്ഞാറ് ഇറാനോടു ചേർന്നുമാണ് കിടക്കുന്നത്.
പാക്കിസ്ഥാന്റെ 20 ഔട്പോസ്റ്റുകൾ നശിപ്പിച്ചെന്നു മുജാഹിദ് പറഞ്ഞു. 9 അഫ്ഘാൻ സൈനികർ മരിച്ചു.
സൗദി അറേബ്യയും ഖത്തറും അഭ്യർഥിച്ചതിനെ തുടർന്ന് ശനിയാഴ്ച്ച അർധരാത്രി ആക്രമണം നിർത്തിയെന്നു മുജാഹിദ് പറഞ്ഞു.