പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാറിൽ രഹസ്യ വ്യവസ്ഥകളില്ല: അഫ്ഗാനിസ്ഥാൻ

രഹസ്യ വ്യവസ്ഥകളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ അവകാശവാദങ്ങള്‍ മന്ത്രാലയം തള്ളി.

New Update
Untitled

ഡല്‍ഹി: പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് വിശദീകരണം നല്‍കി അഫ്ഗാനിസ്ഥാന്റെ ദേശീയ പ്രതിരോധ മന്ത്രാലയം.

Advertisment

പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ് മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ച വിവരങ്ങള്‍ക്കപ്പുറം പരസ്യമാക്കാത്ത വ്യവസ്ഥകളൊന്നും കരാറില്‍ ഇല്ലെന്ന് മന്ത്രാലയം അറിയിച്ചു.


ഖത്തറിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ ദോഹയില്‍ വെച്ച് ഉണ്ടാക്കിയ കരാറില്‍ 'നേരത്തെ വിശദീകരിച്ചതിനപ്പുറം ഒന്നുമില്ല' എന്ന് മന്ത്രാലയം വ്യക്തമാക്കി. രഹസ്യ വ്യവസ്ഥകളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ അവകാശവാദങ്ങള്‍ മന്ത്രാലയം തള്ളി.


'വെടിനിര്‍ത്തല്‍, പരസ്പര ബഹുമാനം, ഇരു രാജ്യങ്ങളിലെയും സുരക്ഷാ സേനകള്‍ക്കും സാധാരണക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കുക, സംഭാഷണത്തിലൂടെ എല്ലാ കാര്യങ്ങളും പരിഹരിക്കുക, പരസ്പരം ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നിവയ്ക്ക് ഈ കരാര്‍ പൂര്‍ണ്ണമായും ഊന്നല്‍ നല്‍കുന്നു. ഈ വ്യവസ്ഥകള്‍ക്കപ്പുറമുള്ള ഏതൊരു പ്രസ്താവനയും അസാധുവാണ്,' മന്ത്രാലയം വ്യക്തമാക്കി.

Advertisment