/sathyam/media/media_files/2025/12/03/untitled-2025-12-03-13-39-26.jpg)
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റില്‍ പൊതു വധശിക്ഷ നടപ്പിലാക്കി. ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ ഖോസ്റ്റിലെ സ്റ്റേഡിയത്തില്‍ വെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി.
കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെട്ട കുടുംബത്തിലെ 13 വയസ്സുകാരനാണ് ഏകദേശം 80,000 പേര്‍ സാക്ഷ്യം വഹിച്ച ഈ വധശിക്ഷ നടപ്പാക്കിയത്.
മംഗല്‍ എന്ന പ്രതിയെ അഫ്ഗാനിസ്ഥാന്‍ സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു.
ഈ പൊതു വധശിക്ഷയ്ക്ക് എതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യു.എന്നിന്റെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ബെന്നറ്റ് ഇതിനെ 'അമാനുഷികവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണ്' എന്ന് വിശേഷിപ്പിച്ചു.
2021-ല്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്നതിനു ശേഷം നടക്കുന്ന പതിനൊന്നാമത്തെ വധശിക്ഷയാണിത് എന്ന് അഫ്ഗാനിസ്ഥാന്‍ സുപ്രീം കോടതി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us