ബെയ്‌റൂട്ട്: ലെബനനിലെ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള നേതാക്കളെ കൊലപ്പെടുത്തുകയും യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയും ചെയ്ത ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ ഏറ്റവും പുതിയ വ്യോമാക്രമണത്തില്‍ മൂന്ന് പലസ്തീന്‍ നേതാക്കള്‍ കൂടി കൊല്ലപ്പെട്ടതായി പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലെബനന്റെ തലസ്ഥാനമായ കോല ജില്ലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ആക്രമണം ഉണ്ടായതെന്ന് റോയിട്ടേഴ്സ് പറഞ്ഞു.
ഒരു ദിവസം മുമ്പ് യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു.
തങ്ങളുടെ ആക്രമണങ്ങളില്‍ യെമനിലെ പവര്‍ പ്ലാന്റിനും എണ്ണ ഇറക്കുമതി ചെയ്യുന്ന കടല്‍ തുറമുഖത്തിനും നേരെയുള്ള ആക്രമണങ്ങളും ഉള്‍പ്പെടുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യെമനിലെ ഹൊദൈദ തുറമുഖത്ത് വ്യോമാക്രമണം ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബെയ്റൂട്ടിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള ഹസന്‍ നസ്റല്ലയുടെയും മറ്റൊരു നേതാവായ നബീല്‍ കൗക്കിന്റെയും ഹിസ്ബുള്ള മുതിര്‍ന്ന കമാന്‍ഡര്‍ അലി കരാക്കിയുടെയും മരണം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ആക്രമണം ഉണ്ടായത്.