യു എസ്: അമേരിക്കയിൽ നിന്നുള്ള വിസ്‌കി ഇറക്കുമതിയിൽ 50 % ഡ്യൂട്ടി ചുമത്താനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തിനെതിരേ അമേരിക്കയിൽ നിന്നുള്ള വിസ്‌കി ഇറക്കുമതിയിൽ 50 % ഡ്യൂട്ടി ചുമത്താനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തിനെതിരേ ഇന്ന് മറ്റൊരു ഭീഷണിയുമായി ട്രംപ് രംഗത്തുവന്നു..
" ഞങ്ങളുടെ വിസ്‌ക്കിയിൽ യൂറോപ്യൻ രാജ്യങ്ങൾ 50 % ഡ്യൂട്ടി ചുമത്തിയാൽ യുറോപ്പിൽനിന്നുള്ള വിസ്‌കി, ഷാംപെയിൻ, വൈൻ ഉൾപ്പടെ എല്ലാ മദ്യങ്ങൾക്കും ഞങ്ങൾ 200 % ഡ്യൂട്ടി ചുമ ത്തുന്നതായിരിക്കും.ഞങ്ങളെ തോൽപ്പിക്കാൻ നിങ്ങൾക്കാകില്ല. കാരണം 200 % ഡ്യൂട്ടി ചുമത്തിയാൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ആരും വാ ങ്ങില്ല. അമേരിക്കയുടെ മദ്യത്തിന് രാജ്യത്തു വ്യാപക ഡിമാൻഡ് ഉണ്ടാകും അമേരിക്കയിലെ മദ്യവ്യവസായം കൂടുതൽ അഭിവൃദ്ധിപ്പെടും " ട്രംപ് പറഞ്ഞു.
ഏപ്രിൽ 2 മുതൽ ഏതൊക്കെ രാജ്യങ്ങൾ എത്രയൊക്കെ ഡ്യൂട്ടി അമേരിക്കൻ ഉല്പന്നങ്ങൾക്കു ചുമത്തുന്നുവോ അത്രയും ഡ്യൂട്ടി അമേരിക്ക അവരുടെ ഉൽപ്പങ്ങൾക്കും ചുമത്തുമെന്നും ട്രംപ് പ്രസതാവിച്ചു