പാരിസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വേഗത്തിലുള്ള വളര്‍ച്ച അപകടകരമാണെന്ന് ഭൗതിക ശാസ്ത്ര നൊബേല്‍ ജേതാവ് ജോഫ്രി ഇ ഹിന്‍റന്‍. എഐയുടെ പെട്ടെന്നുള്ള വ്യാപനം വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ അനിവാര്യമാണെന്നും ജോഫ്രി ഇ ഹിന്‍റന്‍ അഭിപ്രായപ്പെട്ടു.
അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ഒരു കോണ്‍ഫറന്‍സ് കോളിനിടയിലാണ് എ ഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഹിന്‍റന്‍ ആശങ്ക പ്രകടിപ്പിച്ചത്. എഐ ആളുകളുടെ ബുദ്ധിപരമായ കഴിവുകള്‍ വര്‍ധിപ്പിക്കുമെന്നും മികച്ച ആരോഗ്യപരിരക്ഷയും കാര്യക്ഷമതയും നല്‍കും.
എന്നാല്‍ ഇതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചും ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക വിപ്ലവത്തിന് സമാനമായി എഐ വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് ധാര്‍മിക പരിഗണനകളുടെയും ഉത്തരവാദിത്ത വികസനത്തിന്‍റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.