Advertisment

ഗാസയിലെ കുഞ്ഞുങ്ങൾക്ക് സഹായഹസ്തവുമായി ഇറ്റലി​; ഗസ്സയിൽനിന്ന് വ്യോമ സേന വിമാനത്തിൽ ചികിത്സയ്ക്കായി റോമിലേക്ക്

New Update
gaza child treatment.jpg

ഗാസയിലെ കുരുന്നുകൾക്ക് സഹായഹസ്തവുമായി ഇറ്റലി. പരിക്കേറ്റ കുട്ടികളെയും മുതിർന്നവരെയും ഗാസയിൽനിന്ന് കെയ്റോയിലെത്തിച്ച് വ്യോമ സേന വിമാനത്തിൽ ചികിത്സയ്ക്കായി റോമിലേക്ക് കൊണ്ടുപോയി. ഇറ്റാലിയൻ വ്യോമസേനയുടെ C130 വിമാനത്തിലാണ് ഇന്നലെ ഇറ്റലിയിലെ റോമിലെ സിയാംപിനോ സൈനിക വിമാനത്താവളത്തിൽ എത്തിച്ചത്. 

Advertisment

ഗസ്സയി​ലെ കുഞ്ഞുങ്ങൾക്ക് ഇറ്റലിയുടെ സഹായഹസ്തം​; ചികിത്സ നൽകാൻ റോമിലേക്ക് എയർലിഫ്റ്റ് ചെയ്തു

ഗുരുതര രോഗികളും ആക്രമണത്തിൽ സാരമായി പരിക്കേറ്റവരോ ആയ ഫലസ്തീനികൾക്കൊപ്പം കൂട്ടിരിപ്പുകാരായി പതിനഞ്ചോളം കുടുംബാംഗങ്ങളെയും കൊണ്ടുപോയിട്ടുണ്ട്. ഇറ്റലി വിദേശകാര്യ മന്ത്രാലയത്തിന്റെ മെഡിക്കൽ സംഘവും സൈനിക ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

ഗാസയിൽ നിന്ന് ഈജിപ്തിലെത്തിച്ച രോഗികളെ ആദ്യം കെയ്‌റോയിലെ ഇറ്റാലിയൻ ഉംബർട്ടോ I ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഇറ്റാലിയൻ എയർഫോഴ്‌സ് സി 130 വിമാനത്തിൽ കയറ്റുന്നതിനായി വിമാനത്താവളത്തിലേക്ക് മാറ്റി. ഗാസയിൽ നിന്നുള്ള 100 പേർക്ക് വിദഗ്ധ ചികിത്സ നൽകാനാണ് ഇറ്റലിയുടെ തീരുമാനം 

Advertisment