റിയാദ്: ഇന്നലെ പുറപെടേണ്ട കോഴിക്കോട്- റിയാദ് വിമാനം ആറ് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടുമണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 321 വിമാനം ഞാറാഴ്ച പുലർച്ച രണ്ടുമണിക്കാണ് യാത്ര തിരിച്ചത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ ഒൻപത് മണിക്കൂറാണ് കോഴിക്കോട് വിമാനത്തിൽ ദുരിതമനുഭവിച്ചത്.
വിമാനയാത്ര വൈകിയതുമൂലം ഞാറാഴ്ച ജോലിക്ക് പോകേണ്ട യാത്രക്കാർക്കും സ്കൂളിൽ പോകേണ്ട വിദ്യാർത്ഥികൾക്കും പോകാൻ സാധിച്ചില്ല.
യാത്രക്കാർക്ക് സമാനതകളില്ലാത്ത ദുരിതമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്.