/sathyam/media/media_files/2025/10/20/airline-2025-10-20-23-07-34.jpg)
വാഷിങ്ടൺ: ഡെൻവറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസ് ബോയിംഗ് 737 മാക്സ് 8 വിമാനത്തിന്റെ വിൻഡ്‌ഷീൽഡ് തകർന്നു.
സംഭവത്തെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നു. പൈലറ്റുമാരിൽ ഒരാൾക്ക് പരിക്കേറ്റു.
36,000 അടി ഉയരത്തിൽ വിമാനം പറക്കവേ ഒരു നിഗൂഢ വസ്തു വിമാനത്തിന്റെ മുൻഭാഗത്ത് ഇടിച്ച് വിൻഡ് ഷീൽഡ് തകർന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ഡെൻവറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രാമധ്യേയാണ് യുണൈറ്റഡ് ഫ്ലൈറ്റ് 1093ന് നേരെ അജ്ഞാത വസ്തു ഇടിച്ചത്.
ഇടിയിൽ ​ഗ്ലാസ് തകർന്നു. പൊട്ടിയ ​ഗ്ലാസ് കഷ്ണങ്ങൾ പതിച്ച് പൈലറ്റിന്റെ കൈകളിൽ നിന്ന് രക്തം ഒഴുകി. കോക്ക്പിറ്റ് ഡാഷ്‌ബോർഡിൽ തകർന്ന ഗ്ലാസ് പതിച്ചു. വിമാനം സാൾട്ട് ലേക്ക് സിറ്റിയിലേക്ക് സുരക്ഷിതമായി വഴിതിരിച്ചുവിടുകയും 26,000 അടി താഴ്ന്ന ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തുവെന്ന് യുണൈറ്റഡ് എയർലൈൻസ് പറഞ്ഞു.