/sathyam/media/media_files/2025/10/19/untitled-2025-10-19-14-24-29.jpg)
ധാക്ക: ധാക്കയിലുള്ള ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ വന്‍ തീപിടുത്തം.
വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്നലെയാണ് സംഭവം. തീ അണച്ച് പ്രവര്‍ത്തനം സാധാരണനിലയിലാക്കാന്‍ വലിയ തോതിലുള്ള ശ്രമമാണ് നടക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഗേറ്റ് 8 ന് സമീപം തീപിടുത്തം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒമ്പത് അഗ്‌നിശമന യൂണിറ്റുകള്‍ ഉടന്‍ തന്നെ സ്ഥലത്തേക്ക് അയച്ചതായും പതിനഞ്ച് അധിക യൂണിറ്റുകള്‍ യാത്രയിലാണെന്നും ഫയര്‍ സര്‍വീസ് വക്താവ് തല്‍ഹ ബിന്‍ ജാഷിം പറഞ്ഞു.
പിന്നീട്, തീ അണയ്ക്കാന്‍ 28 യൂണിറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് മീഡിയ സെല്ലില്‍ നിന്നുള്ള തല്‍ഹ ബിന്‍ സാസിം സ്ഥിരീകരിച്ചു.
'ഞങ്ങളുടെ എല്ലാ വിമാനങ്ങളും സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ വികസിക്കുമ്പോള്‍ കൂടുതല്‍ അപ്ഡേറ്റുകള്‍ നല്‍കും,' ഒരു വിമാനത്താവള വക്താവ് ദി ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു.