സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി.ഘാനയുടെ പരമോന്നത ബഹുമതി മോദിക്ക് സമ്മാനിച്ചു. നരേന്ദ്രമോദി ഇന്ന് ഘാന പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

നിര്‍ണ്ണായക ധാതുക്കള്‍, പ്രതിരോധം, സമുദ്ര സുരക്ഷ, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഘാനയും ധാരണയായിട്ടുണ്ട്.

New Update
1001074166

അക്ര: യുദ്ധത്തിന്റെ കാലഘട്ടമല്ല ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Advertisment

ചര്‍ച്ചകളിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.

 ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഭീകരവാദത്തിനെതിരെ ഘാനയുമായി സഹകരിച്ചു നീങ്ങാന്‍ പ്രസിഡന്റ് ജോണ്‍ ദ്രാമനി മഹാമയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു.

നരേന്ദ്രമോദി ഇന്ന് ഘാന പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും.

നിര്‍ണ്ണായക ധാതുക്കള്‍, പ്രതിരോധം, സമുദ്ര സുരക്ഷ, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഘാനയും ധാരണയായിട്ടുണ്ട്.

സാംസ്‌കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മോദിയും മഹാമയും ചര്‍ച്ച ചെയ്തു. ഫിന്‍ടെക്, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. മഹാമയുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു.

ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഘാന' ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു.

പുരസ്‌കാരം നല്‍കിയതിന് ഘാനയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. യുവാക്കളുടെ ശോഭനമായ ഭാവി, അവരുടെ അഭിലാഷങ്ങള്‍, നമ്മുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം, ഇന്ത്യയും ഘാനയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ എന്നിവയ്ക്കായി ഈ ബഹുമതി സമര്‍പ്പിക്കുന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു.

Advertisment