New Update
/sathyam/media/media_files/2026/03/03/untitled-2026-03-03-09-14-37.jpg)
ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ ഔദ്യോഗിക ചാനലായ അല്‍-മനാര്‍ ടിവിയുടെ ഓഫീസിന് നേരെ ഇസ്രായേല്‍ മിസൈലാക്രമണം. തെക്കന്‍ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തമായ സ്വാധീനമേഖലയായ ഹാരെത് ഹ്രൈക്കിലെ ചാനല്‍ കെട്ടിടത്തിന് നേരെയാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായതെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു.
Advertisment
ടെലിഗ്രാം സന്ദേശത്തിലൂടെയാണ് അല്‍-മനാര്‍ ടിവി തങ്ങളുടെ ഓഫീസ് ലക്ഷ്യമിട്ടുള്ള ആക്രമണ വിവരം പുറത്തുവിട്ടത്. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ പ്രധാന മാധ്യമ വിഭാഗമാണ് അല്‍-മനാര്‍.
മേഖലയില്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് മാധ്യമ സ്ഥാപനത്തിന് നേരെ ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us