New Update
/sathyam/media/media_files/QPhz2TfeDcPZN7LSR3Rv.jpeg)
ഓട്ടവ: പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു. 93 വയസായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ. ഓട്ടവയില്‍ വച്ചായിരുന്നു അന്ത്യം.
Advertisment
ഏറെ വര്‍ഷമായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു. കനേഡിയില്‍ പ്രവിശ്യയായ ഒന്റാറിയോയിലെ വിന്‍ഗാമില്‍ 1931 ജൂലായ് 10നാണ് ആലിസ് ജനിച്ചത്. 2013ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും 2009ലെ മാന്‍ ബുക്കര്‍ സമ്മാനവും നേടിയിട്ടുണ്ട്.
ഡാന്‍സ് ഓഫ് ദി ഹാപ്പി ഷേഡ്‌സ്, ഹൂ ഡു യു തിങ്ക് യു ആര്‍, ദി വ്യൂ ഫ്രം കാസില്‍ റോക്ക്, റ്റു മച്ചു ഹാപ്പിനെസ് എന്നിവയാണ് പ്രധാനകൃതികള്‍.