അന്യഗ്രഹ ജീവികളുടെ പേടകമോ അതോ  ഉൽക്കയോ? ചൈനീസ് സൈന്യം വെടിവച്ചത് എന്തിനെ? സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ

ചൈനീസ് വ്യോമ പ്രതിരോധ സംവിധാനം ഒരു തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തുവിനെ (UFO) വെടിവെച്ചിടുന്നതായി തോന്നിപ്പിക്കുന്ന ഒരു വീഡിയോ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

New Update
UFO

ബീജിം​ഗ് : ചൈനീസ് വ്യോമ പ്രതിരോധ സംവിധാനം ഒരു തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തുവിനെ (UFO) വെടിവെച്ചിടുന്നതായി തോന്നിപ്പിക്കുന്ന ഒരു വീഡിയോ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഔദ്യോഗിക പ്രസ്താവനകളൊന്നും ഇല്ലാത്തതിനാൽ, യുഎഫ്‌ഒ ഒരു അന്യഗ്രഹ ബഹിരാകാശ പേടകമാണോ അതോ ചൈനീസ് ഇന്റർസെപ്റ്ററുകൾ വെടിവച്ചിട്ട ഒരു ഉൽക്കയാണോ എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. 

Advertisment

ചൈനയിലെ തീരദേശ നഗരമായ വെയ്ഫാങ്ങിൽ രാത്രി ആകാശത്തിലൂടെ ഒരു ജ്വലിക്കുന്ന തിരിച്ചറിയപ്പെടാത്ത വസ്തുവിനെ എതിർദിശയിൽ നിന്ന് വരുന്ന മറ്റൊരു വസ്തുവുമായി കൂട്ടിയിടിച്ചുവെന്നും അത്  സ്ഫോടനത്തിലേക്ക് നയിച്ചുവെന്നും ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. 

എന്നാൽ ചൈനീസ് സൈന്യം  ഒരു ഉൽക്കാശിലയെയോ, അല്ലെങ്കിൽ അന്യഗ്രഹ ബഹിരാകാശ പേടകത്തെയോ ആണ് വെചിവെച്ചിട്ടതെന്ന് ചൈനീസ് ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ചൈനീസ് ഭരണകൂടം പ്രതികരിച്ചിട്ടില്ല. 

aliens
Advertisment