ടെഹ്റാനിൽ നിന്നു എല്ലാ ഇന്ത്യൻ വിദ്യാർഥികളെയും ഖോം നഗരത്തിലേക്കു മാറ്റി

New Update
V

യുദ്ധഭൂമിയായ ടെഹ്റാനിൽ നിന്നു എല്ലാ ഇന്ത്യൻ വിദ്യാർഥികളെയും സുരക്ഷിതമായ സ്ഥലത്തേക്കു ഇന്ത്യൻ എംബസി മാറ്റിയെന്നു ശ്രീനഗറിൽ ജമ്മു കശ്മ‌ീർ സ്റ്റുഡന്റസ് അസോസിയേഷൻ പറഞ്ഞു. ഷിയാ പുണ്യനഗരമായ ഖോമിലേക്കാണ് അവരെ മാറ്റിയതെന്നു നാഷണൽ കൺവീനർ നാസിർ ഖുഹാമി അറിയിച്ചു.

Advertisment

എംബസി അവരെ ബസിൽ കൊണ്ടുപോയി. ടെഹ്റാനിൽ നിരന്തരം ആക്രമണം നടക്കുകയാണ്. ഖോമിൽ ഇന്ത്യൻ അധികൃതർ തന്നെയാണ് അവരെ സംരക്ഷിക്കുന്നത്.അസോസിയേഷൻ വിദ്യാർഥികളുമായി ബന്ധപ്പെടുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. എല്ലാവരും സുരക്ഷിതരാണ്.

അവരെ ഒഴിപ്പിച്ചു കൊണ്ടു പോരുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. വ്യോമപാതകൾ തുറന്നാൽ മാത്രമേ അത് ചെയ്യാൻ കഴിയൂ.

ആശങ്ക വേണ്ടെന്ന് മാതാപിതാക്കളോട് ഖുഹാമി പറഞ്ഞു.

Advertisment