/sathyam/media/media_files/2025/03/14/QCNbwt0jmt3ZUNOO4rTJ.jpg)
ഇസ്ലാമബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നടത്തിയ ട്രെയിൻ ആക്രമണത്തിൻറെ നടുക്കം വിട്ടുമാറിട്ടില്ല. അഞ്ഞൂറിലധികം യാത്രക്കാരുമായി പാകിസ്ഥാന്റെ ക്വെറ്റയിൽ നിന്ന് പെഷവാറിലേയ്ക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രെസ്സിന് നേരെ ആക്രമണം ഉണ്ടായത്.
ട്രെയിനിന് നേരെ നടന്ന വെടിവയ്പ്പിൽ ലോക്കോ പൈലറ്റ് മരിച്ചതിനെ തുടർന്ന് ട്രെയിൻ നിൽക്കുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാരെ ബി എൽ എ പിന്നീട് ബന്ദികളാക്കി. ബലൂചിസ്ഥാനിൽ നിന്നുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക. ബലൂചിസ്ഥാനിൽ നിന്ന് കാണാതായ, പാകിസ്ഥാൻ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള യുവാക്കളെ വിട്ടയയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബി എൽ എ ഉന്നയിച്ചത്.
ഈ സാഹചര്യത്തിലാണ് ആരോപണ പ്രത്യാരോപണവുമായി പാക്ക് വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും രംഗത്തെത്തിയിരിക്കുകയാണ്.
"പാക്കിസ്ഥാനിൽ നടന്ന ജാഫർ എക്സ്പ്രസ് ഹൈജാക്കിൽ ഇന്ത്യയുടേയും അഫ്ഗാനിസ്ഥാന്റെയും പങ്ക് സന്ദേഹം ജനിപ്പിക്കുന്നതാ ണ്. അഫാഗാനനിസ്ഥാനിൽ നിന്നും നടത്തിയിട്ടുള്ള ഫോൺ വിളി കൾ കൂടുതലും ഇന്ത്യയിലേ ക്കാണ് പോയിട്ടുള്ളത്. പാക്കിസ്ഥാനി ൽ നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങളുടെയും പിന്നിൽ ഇന്ത്യയാണ് " ഷഫക്കത്ത് അലി ഖാൻ വക്താവ്(പാക്ക് വിദേശകാര്യമന്ത്രാലയം) പറഞ്ഞത്