'ഇന്ത്യയ്ക്ക് 100% തീരുവ ചുമത്തുക', ജി 7 രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി അമേരിക്ക

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്ക ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

New Update
Untitled

ന്യൂയോര്‍ക്ക്:  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എപ്പോള്‍ എന്ത് പറയുമെന്നും അടുത്ത നിമിഷം അദ്ദേഹം എന്ത് ചെയ്യുമെന്നും ആര്‍ക്കും അറിയില്ല.


Advertisment

ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തുമ്പോള്‍ തന്നെ അദ്ദേഹം ഇന്ത്യയെ തന്റെ യഥാര്‍ത്ഥ സുഹൃത്ത് എന്നും വിളിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ക്ക് അമേരിക്ക എപ്പോഴും കുപ്രസിദ്ധമാണ്.


ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്ക ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ യൂറോപ്യന്‍ യൂണിയനിലും ഇതിനായി അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

Advertisment