അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാന്‍ സുനിത വില്യംസും ബുച്ച് വില്‍മോറും

പൗരന്‍ എന്ന നിലയില്‍ വിലപ്പെട്ട കടമയാണിത്, മാത്രമല്ല ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാന്‍ കാത്തിരിക്കുകയാണ്,  സുനിത പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
WILLIAMS

ന്യൂയോര്‍ക്ക്: ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് രണ്ട് വോട്ട് . നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വോട്ട് രേഖപ്പെടുത്തും.

Advertisment

നവംബര്‍ 5-നാണ് യുഎസില്‍ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. പൗരന്‍ എന്ന നിലയില്‍ വിലപ്പെട്ട കടമയാണിത്, മാത്രമല്ല ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാന്‍ കാത്തിരിക്കുകയാണ്,  സുനിത പറഞ്ഞു.

സുനിതയും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, അത് ചെയ്യുന്നത് നാസ ഞങ്ങള്‍ക്ക് വളരെ എളുപ്പമാക്കുന്നു,'' ബുച്ച് വില്‍മോര്‍ പറഞ്ഞു.

Advertisment