Advertisment

ലോസ് ആഞ്ജലസിലെ കാട്ടുതീ,  കത്തിയമർന്നത് ഹോളിവുഡ് സെലിബ്രിറ്റികളുടെ വീടുകളും റിസോർട്ടുകളും

New Update
america

ലോസ് ആഞ്ജലസ്: യു.എസിലെ ആഞ്ജലസ് പസഫിക് പാലിസേഡ്സ് വൻ കാട്ടുതീ. നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും ഉൾപ്പെടെ 2,921 ഏക്കർ പ്രദേശം കത്തിനശിച്ചു. 10,000ത്തിലേറെ വീടുകളിൽനിന്നായി 30,000ത്തോളം പേരെ ഒ​ഴിപ്പിച്ചിരുന്നു.

Advertisment

കാട്ടു തീ പടർന്നുണ്ടായ സംഭവത്തിൽ കത്തിയമർന്നവയുടെ കൂട്ടത്തിൽ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെയും കായികതാരങ്ങളുൾപ്പെടെയുള്ളവരുടെ വീടും റിസോർട്ടുകളും.

പസഫിക് സമുദ്രത്തിന് തൊട്ടടുത്തുള്ള തെക്കൻ കാലിഫോർണിയയിലെ സാന്താ മോണിക്ക പർവതനിരകൾ അതി സമ്പന്നരുടെ സുഖവാസ കേന്ദ്രം കൂടിയാണ്. ഈ പ്രദേശത്താണ് കാട്ടുതീ ഏറെ നാശംവിതച്ചത്. ജെന്നിഫർ ആനിസ്റ്റൺ, ബ്രാഡ്‌ലി കൂപ്പർ, ടോം ഹാങ്ക്‌സ്, ജെയിംസ് വുഡ്‌സ് തുടങ്ങിയവവരുടെ വസതികൾ തീ പടർന്ന മേഖലയിലാണ്.

രാത്രി 10 മണിയോടെ 10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് പടർന്ന് കയറുകയായിരുന്നു. 10,000ത്തിലേറെ വീടുകളിൽനിന്ന് 30,000ത്തോളം പേരെ ഒ​ഴിപ്പിച്ചു. 

ചൊവ്വാഴ്ച പ്രാ​ദേശിക സമയം രാവി​ലെ 10.30 ഓടെയാണ് കാട്ടുതീയുണ്ടായത്. പടിഞ്ഞാറൻ ലോസ് ആഞ്ജലസിലെ പസഫിക് പാലിസേഡ്സ് മേഖലയിൽ 10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ 3000 ഏക്കറിലേക്ക് പടരുകയുമായിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും കാട്ടുതീയിൽ കത്തിനശിച്ചു. 10 കിലോമീറ്റർ അകലെയുള്ള വെനിസ് ബീച്ചി​ലും കാട്ടുതീയുടെ പുക പടർന്നു.

Advertisment