ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക. രാജ്യത്തെ ഏകദേശം ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാർ കഴിഞ്ഞ ഒരു മാസമായി നിർബന്ധിത അവധിയിൽ

ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ ധനാനുമതി ബിൽ സെനറ്റിൽ പരാജയപ്പെടുത്തിയതാണ് അടച്ചുപൂട്ടലിന് കാരണം

New Update
trump

വാഷിം​ഗ്ടൺ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് അമേരിക്ക. സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നു.

Advertisment

ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയത്.


ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ ധനാനുമതി ബിൽ സെനറ്റിൽ പരാജയപ്പെടുത്തിയതാണ് അടച്ചുപൂട്ടലിന് കാരണം.

AMERICA

ധനാനുമതി ബിൽ ഇതുവരെ 13 തവണ സെനറ്റിൽ പരാജയപ്പെട്ടു. ബിൽ പാസാക്കാൻ സെനറ്റിൽ 60 വോട്ടുകളാണ് ആവശ്യമായത്.

സെനറ്റ് നിയമത്തിൽ ഭേദഗതി വരുത്തി ഷട്ട്ഡൗൺ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.

രാജ്യത്തെ ഏകദേശം ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാർ കഴിഞ്ഞ ഒരു മാസമായി നിർബന്ധിത അവധിയിലാണ്.

കൂടാതെ, ഏഴ് ലക്ഷത്തി മുപ്പതിനായിരം സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്.

 ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ വിമാനത്താവള പ്രവർത്തനങ്ങൾ വരെ പ്രതിസന്ധിയിലായി.സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കുകയാണ്.

Advertisment