/sathyam/media/media_files/2026/03/02/war-2026-03-02-14-42-46.jpg)
ടെ​ഹ്റാ​ൻ: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യു​മാ​യി യാ​തൊ​രു​വി​ധ ച​ർ​ച്ച​ക​ൾ​ക്കും ത​യാ​റ​ല്ലെ​ന്ന് ഇ​റാ​ൻ നേ​താ​വ് അ​ലി ലാ​റി​ജാ​നി. ട്രം​പി​ന് ഭ​യ​മാ​ണ് അ​തി​നാ​ലാ​ണ് ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.
ട്രം​പി​ന്‍റെ വി​ക​ല​മാ​യ ന​യ​ങ്ങ​ൾ പ​ശ്ചി​മേ​ഷ്യ​യെ ക​ന​ത്ത യു​ദ്ധ​ഭീ​തി​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ട്ടി​രി​ക്കു​ന്ന​ത്.
മ​ധ്യ​സ്ഥ​ർ മു​ഖേ​ന ഇ​റാ​ൻ ച​ർ​ച്ച​യ്ക്ക് താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്.
അ​മേ​രി​ക്ക ഫ​സ്റ്റ് എ​ന്ന സ്വ​ന്തം മു​ദ്രാ​വാ​ക്യ​ത്തെ ട്രം​പ് ഇ​പ്പോ​ൾ ഇ​സ്രാ​യേ​ൽ ഫ​സ്റ്റ് എ​ന്നാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.
ഇ​സ്രാ​യേ​ലി​ന്‍റെ അ​ധി​കാ​ര മോ​ഹ​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ അ​ദ്ദേ​ഹം കു​രു​തി​കൊ​ടു​ക്കു​ക​യാ​ണെ​ന്നും ഇ​റാ​ന്‍റെ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യ ലാ​റി​ജാ​നി വ്യ​ക്ത​മാ​ക്കി.
കൊ​ല്ല​പ്പെ​ട്ട പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നി​യു​ടെ വ​ലം​കൈ​യും പ്ര​ധാ​ന ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു ലാ​റി​ജാ​നി.
അ​തേ​സ​മ​യം ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം നാ​ല് ആ​ഴ്ച​യോ​ളം നീ​ണ്ടു​നി​ന്നേ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.
ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
കു​വൈ​റ്റി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us