/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ട്ര​ക്കിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക് ഭീ​ഷ​ണി​യാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പു​തി​യ പ​രി​ഷ്കാ​രം.
അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് കൊ​മേ​ഴ്​സ്യ​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​രോ​ധി​ക്കു​ന്ന 'ഡെ​ലൈ​ല നി​യ​മം' ന​ട​പ്പി​ലാ​ക്കാ​ൻ ട്രം​പ് കോ​ൺ​ഗ്ര​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
2024-ൽ ​അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ഒ​രു അ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​നി​യ​മ​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്.
അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തെ​ത്തി​യ പ്ര​താ​പ് സിം​ഗ് എ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ഓ​ടി​ച്ച ട്ര​ക്കി​ടി​ച്ച് ഏ​ഴ് വ​യ​സു​കാ​രി​യാ​യ ഡെ​ലൈ​ല കോ​ൾ​മാ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
ഈ ​അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക്ക് സം​സാ​ര​ശേ​ഷി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ വ്യാ​ജ​രേ​ഖ​ക​ളി​ലൂ​ടെ ലൈ​സ​ൻ​സ് സ​മ്പാ​ദി​ക്കു​ന്ന​ത് ത​ട​യു​ക എ​ന്ന​താ​ണ് ഈ ​നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യം.
അ​മേ​രി​ക്ക​ൻ ട്ര​ക്കിം​ഗ് മേ​ഖ​ല​യി​ലെ നി​ർ​ണാ​യ​ക ശ​ക്തി​യാ​യ ഇ​ന്ത്യ​ക്കാ​രെ, പ്ര​ത്യേ​കി​ച്ച് പ​ഞ്ചാ​ബ്, ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളെ ഈ ​നി​യ​മം സാ​ര​മാ​യി ബാ​ധി​ക്കും.
അ​മേ​രി​ക്ക​യി​ലെ ആ​കെ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രി​ൽ 20 ശ​ത​മാ​ന​ത്തോ​ളം (ഏ​ക​ദേ​ശം 1.5 ല​ക്ഷം പേ​ർ) ഇ​ന്ത്യ​ക്കാ​രാ​ണ്.
നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്കും മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ർ​ക്കും ഇ​നി ലൈ​സ​ൻ​സ് ല​ഭി​ക്കി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us