/sathyam/media/media_files/2025/01/21/qctVrJi7EJch07X2uDk8.jpg)
യുഎസ് : ഉയർന്ന ആസ്തിയുള്ള വ്യക്തികളെ രാജ്യത്ത് നിക്ഷേപിക്കാൻ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു പുതിയ സംരംഭമായ ഗോൾഡ് കാർഡ് നിക്ഷേപക വിസപ്രോഗ്രാം അവതരിപ്പിക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു .
2025 ഫെബ്രുവരി 25 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഈ പരിപാടി നിലവിലുള്ള EB-5 കുടിയേറ്റ നിക്ഷേപക വിസ പ്രോഗ്രാമിന് പകരമായിരിക്കും.
അമേരിക്കൻ സിറ്റിസൺഷിപ്പ് ലഭിക്കാനുള്ള തുക 50ലക്ഷം ഡോളർ അതായത് 44കോടി ഇന്ത്യൻ രൂപ ആയി ഡൊണാൾഡ് ട്രംപ് നിശ്ചയിച്ചത് സമ്പന്നരെ ആ രാജ്യത്തേക്കാനയിക്കാൻ മാത്രമല്ല, മറിച്ച് അവർക്കു സിറ്റിസ ൺഷിപ്പ് ലഭിച്ചാൽ അവർ അമേരിക്കയിൽ സംരംഭങ്ങൾ തുടങ്ങുകയും അതുവഴി അനേകം പേർക്ക് തൊഴി ൽ ലഭിക്കുകയും ചെയ്യും എന്ന ലക്ഷ്യത്തോടെയാണ്.
ട്രംപിന്റെ ഈ ഓഫറിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരി ക്കുന്നത്. എന്നാൽ സിറ്റിസൺ ഷിപ്പ് വിലയ്ക്ക് വാങ്ങാവുന്ന നാട് അമേരിക്ക മാത്രമല്ല. ലോകത്തെ പല രാജ്യങ്ങളും ഈ സ്‌കീം മുൻ പുതന്നെ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുള്ളതാണ്.
അവയിൽ ചിലതാണ് താഴെ വിവരിക്കുന്നത്. സിറ്റിസൺ ഷിപ്പിനു വേണ്ടിവരുന്ന ഇന്ത്യൻ രൂപയാണ് ഇവിടെ നൽകുന്നത്.
പോർച്ചുഗൽ - 4.5 കോടി രൂപ.
ഗ്രീസ് - 2.28 കോടി രൂപ.
Grenada - 2.14 കോടി ഇന്ത്യൻ രൂപ.
തുർക്കി - 3.5 കോടി രൂപ.
കാനഡ - 2.26 കോടി രൂപ.
പണം വാങ്ങി സിറ്റിസൺഷിപ്പ് നൽകുന്നതിനെതിരെ ഓർഗനൈസേഷൻ ഫോർ എക്കൊണോമിക്സ് കോ ഓപ്പറേഷൻ ആൻഡ് ഡെവ ലപ്മെന്റ് ഉം അഴിമതിക്കെതിരെ പോരാടുന്ന ട്രാൻസ്പെരൻസി ഇന്റർനാ ഷണലും രംഗത്തുവന്നിരിക്കുകയാണ്.
പണം ലഭിക്കുന്നതിനിലൂടെ സാമ്പത്തിക ലാഭം ഉണ്ടാകുമെങ്കിലും കൊടിയ അഴിമതിക്കാരും ക്രിമിനലു കളും ഇതിൽ കടന്നുകൂടാ നുള്ള സാദ്ധ്യത കൂടുതലാണെന്ന മുന്നറിയിപ്പാണ് ഈ സംഘട നകൾ നൽകിയി രിക്കുന്നത്.