പ്രതീക്ഷയുടെ പ്രകാശദീപങ്ങൾ; തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പുത്തൻ സന്ദേശവുമായി ഗാസയിലെ ജനത റംസാൻ മാസത്തിലെ ആദ്യദിനത്തെ വരവേറ്റു

New Update
gaza ramdan

ഗാസ: ഗാസയിൽ റമദാൻ ആരംഭിക്കുമ്പോൾ അവർ നാശത്തിന്റെയും നഷ്ടത്തിന്റെയും അനിശ്ചിതമായ വെടിനിർത്തലിന്റെയും നിഴലിൽ നിഴലിലാണ്.  അൽ ജസീറയുടെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷത്തെ റമദാൻ കടുത്ത പട്ടിണിയും കുടിയിറക്കവുമായിരുന്നു ഗാസയിൽ. വളരെ മോശമായ അന്തരീക്ഷം.

Advertisment

gaza14

എന്നാൽ ഈ റമദാൻ  അനേകം ജീവനുകൾ പൊലിഞ്ഞുവീണ്  തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പ്രതീക്ഷയുടെ പുത്തൻ സന്ദേശവുമായി ഗാസയിലെ ജനത റംസാൻ മാസത്തിലെ ആദ്യദിനത്തെ വരവേറ്റു.

gaza ramdan12

ഗാസയിലെ അടിസ്ഥാന സൗകര്യങ്ങൾ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടതിനാൽ, മതപരമായ ചടങ്ങുകൾ ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ് . ചരിത്രപ്രസിദ്ധമായ ആരാധനാലയമായ ഗ്രേറ്റ് ഒമാരി പള്ളിയും  തകർന്നു.

gaza ramdan14

റമദാനിലെ ആദ്യ ഇഫ്താറിനായി നൂറുകണക്കിന് പലസ്തീനികൾ റാഫയിൽ ഒത്തുകൂടി, തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഭക്ഷണം പങ്കിട്ടു. ഇസ്രായേൽ, ഖത്തർ, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർ പങ്കെടുക്കുന്ന രണ്ടാം ഘട്ട വെടിനിർത്തലിനുള്ള ചർച്ചകൾ കെയ്‌റോയിൽ തുടരുന്നതിനിടെയാണ്  ഗാസയിൽ റംസാൻ .

Advertisment