/sathyam/media/media_files/2026/03/07/1x-1-2026-03-07-10-18-56.webp)
അമ്മന്‍: യുഎസിന്റെ മിസൈല്‍ പ്രതിരോധ റഡാര്‍ സംവിധാനത്തിന് കനത്ത പ്രഹരം നല്‍കി ഇറാന്‍. ഗള്‍ഫ് മേഖലയിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയാകെ ഏകോപിപ്പിക്കുന്ന നിര്‍ണായക റഡാര്‍ സംവിധാനം ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു.
300 ദശലക്ഷം ഡോളര്‍ ചെലവ് വരുന്ന റഡാര്‍ സംവിധാനമാണ് തകര്‍ത്തത്. ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമതാവളത്തിലായിരുന്നു ഇതുണ്ടായിരുന്നത്.
റഡാര്‍ സംവിധാനത്തിന്റെ തകര്‍ച്ച ഗള്‍ഫ് മേഖലയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈലുകളെ നേരിടുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
യുദ്ധത്തിന്റെ തുടക്കദിവസങ്ങളില്‍ തന്നെ യുഎസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം ഇറാന്‍ തകര്‍ത്തിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. യുഎസിന്റെ താഡ് മിസൈല്‍ സംവിധാനത്തിന്റെ ഭാഗമായ എഎന്‍/ടിപിവൈ-2 റഡാറാണിത്.
സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരം പിന്നീട് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us