എപ്‌സ്റ്റീൻ ഫയൽ വിവാദം: ആന്‍ഡ്രൂ രാജകുമാരനെ 11 മണിക്കൂർ ചോദ്യം ചെയ്തു; കൊട്ടാരങ്ങളിൽ പോലീസ് പരിശോധന

ഓഫീസ് രേഖകള്‍ ദുരുപയോഗം ചെയ്തു എന്ന കുറ്റം തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ലണ്ടന്‍: വിവാദമായ എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ വിന്‍ഡ്സര്‍ മൗണ്ട്ബാറ്റണെ പോലീസ് വിട്ടയച്ചു. 11 മണിക്കൂറോളം നീണ്ട കടുപ്പമേറിയ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

Advertisment

ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ആന്‍ഡ്രൂ രാജകുമാരനെതിരെയുള്ള കുറ്റങ്ങള്‍ പോലീസ് നീക്കം ചെയ്തിട്ടില്ല. കേസില്‍ അദ്ദേഹം കുറ്റവിമുക്തനാണോ എന്ന കാര്യത്തില്‍ പോലീസ് ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല.


അന്വേഷണത്തിന്റെ ഭാഗമായി ആന്‍ഡ്രൂ താമസിച്ചിരുന്ന സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലെ വീട്ടിലും 20 വര്‍ഷമായി അദ്ദേഹം താമസിച്ചിരുന്ന വിന്‍ഡ്സര്‍ കൊട്ടാരത്തിലും പോലീസ് വിശദമായ പരിശോധന നടത്തി.

ഓഫീസ് രേഖകള്‍ ദുരുപയോഗം ചെയ്തു എന്ന കുറ്റം തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.


അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആന്‍ഡ്രൂവിന്, ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ദീര്‍ഘകാലമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് ഇപ്പോള്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്.


ബ്രിട്ടീഷ് രാജകുടുംബത്തെയാകെ പ്രതിസന്ധിയിലാക്കുന്നതാണ് എപ്സ്റ്റീന്‍ കേസില്‍ രാജകുമാരനെതിരെ ഉയരുന്ന പുതിയ ആരോപണങ്ങള്‍.

Advertisment