മുൻ യുക്രെയ്ൻ സ്പീക്കർ ആൻഡ്രെ പരുബി വെടിയേറ്റ് കൊല്ലപ്പെട്ടു. സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് സെലെൻസ്‌കി

New Update
andriy-parubiy-shot

കീവ്: മുൻ ഉക്രേനിയൻ പാർലമെന്‍റ് സ്പീക്കറെ ആൻഡ്രെ പരുബിയെ ശനിയാഴ്ച പടിഞ്ഞാറൻ ഉക്രെയ്നിൽ അക്രമി വെടിവെച്ചു കൊലപ്പെടുത്തി. 

Advertisment

രാജ്യത്തെ യൂറോപ്യൻ അനുകൂല പ്രതിഷേധ പ്രസ്ഥാനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം യുക്രെയ്ൻ ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിൽ സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്. 

സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ യുക്രൈൻ പ്രസിഡന്‍റ് വോളോഡിമർ സെലൻസ്കി ഉത്തരവിട്ടു. കൊലപാതകത്തെ ശക്തമായി അപലപിച്ച അദ്ദേഹം ആവശ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുമെന്നും പറഞ്ഞു.

ഡെലിവറി ഏജന്‍റിന്‍റെ വേഷത്തിൽ ബൈക്കിലെത്തിയ അജ്ഞാതനാണ് ആൻഡ്രെയ്ക്ക് നേരെ വെടിയുതിർത്തത്. രക്ഷപ്പെട്ട അക്രമിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Advertisment