സനാ: യുഎസും യുകെയും സംയുക്തമായി തിരിച്ചടി തുടങ്ങിയിട്ടും ചെങ്കടലിലെ കപ്പലുകള്‍ക്കു നേരേ ഹൂതി തീവ്രവാദികളുടെ ആക്രമണം തുടരുന്നു. യെമനി സംഘടന രണ്ട് കപ്പലുകള്‍ക്ക് നേരെ ആറ് ബാലിസ്ററിക് മിസൈലുകള്‍ തൊടുത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഗ്രീക്ക് ഉടമസ്ഥതയിലുള്ള ഒരു കപ്പലിന് മിസൈല്‍ പതിച്ച് കേടുപാട് സംഭവിച്ചെങ്കിലും യാത്ര തുടര്‍ന്നു. ഇസ്രയേല്‍ ~ ഹമാസ് പ്രശ്നത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ തെരഞ്ഞുപിടിച്ചാണ് ഹൂതികള്‍ ആക്രണം നടത്തിവരുന്നത്.
യു.കെ ഉടമസ്ഥതയിലുള്ള എം.വി മോണിങ് ടൈഡ് കപ്പലിന് നേരെയാണ് യമനില്‍ നിന്ന് രണ്ടാമത് ആക്രമണമുണ്ടായത്. കപ്പലിന് സമീപത്ത് സമുദ്രത്തിലാണ് മൂന്ന് മിസൈലുകളും പതിച്ചത്.