'റോക്കി'യില്‍ അപ്പോളോ ക്രീഡായി വേഷമിട്ടു; വിഖ്യാത നടന്‍ കാള്‍ വെതേഴ്‌സ് അന്തരിച്ചു

New Update
actorr

വാഷിങ്ടണ്‍: അമേരിക്കന്‍ നടന്‍ കാള്‍ വെതേഴ്‌സ് അന്തരിച്ചു. 76 വയസായിരുന്നു. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ഫുട്ബോളില്‍ നിന്ന് അഭിനയരംഗത്തെത്തിയ നടനാണ് കാള്‍ വെതേഴ്‌സ്.

Advertisment

ആക്ഷന്‍ - കോമഡി ചിത്രങ്ങളാണ് അഭിനയിച്ചതില്‍ അധികവും. അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ നായകനായ 'പ്രെഡേറ്റര്‍', റോക്കി സീരീസ്, ഹാപ്പി ഗില്‍മോര്‍, ദ മണ്ഡലോറിയന്‍, അറസ്റ്റെഡ് ഡെവലപ്‌മെന്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

നിരവധി ടെലിവിഷന്‍ സീരീസ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.2021ല്‍ എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. റോക്കിയിലെ അപ്പോളോ ക്രീഡിന്റെ വേഷം കാളിനെ ഏറെ ശ്രദ്ധേയനാക്കി.

മൈക്കല്‍ ജാക്‌സന്റെ ലൈബീരിയന്‍ ഗേള്‍ എന്ന മ്യൂസീക് വീഡിയോയിലും കാള്‍ അഭിനയിച്ചിരുന്നു. ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Advertisment