/sathyam/media/media_files/2026/03/03/untitled-2026-03-03-08-53-27.jpg)
ടെഹ്റാന്‍: ഇറാന്‍ ഒരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തിയിട്ടില്ലെന്നും, ഇസ്രായേലിന് വേണ്ടിയാണ് അമേരിക്ക ഈ യുദ്ധത്തില്‍ പങ്കുചേര്‍ന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ചൊവ്വാഴ്ച എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രസ്താവനകളെ മുന്‍നിര്‍ത്തിയായിരുന്നു അരാഗ്ചിയുടെ പ്രതികരണം. 'ഞങ്ങള്‍ക്കെല്ലാം നേരത്തെ അറിയാവുന്ന കാര്യം ഇപ്പോള്‍ മിസ്റ്റര്‍ റൂബിയോ സമ്മതിച്ചിരിക്കുകയാണ്. ഇസ്രായേലിന് വേണ്ടി അമേരിക്ക സ്വയം തിരഞ്ഞെടുത്ത ഒരു യുദ്ധമാണിത്. ഇറാന്‍ ഒരു 'ഭീഷണി' ആണെന്ന വാദം ഒരിക്കലും നിലനിന്നിരുന്നില്ല,' അരാഗ്ചി കുറിച്ചു.
അമേരിക്കക്കാരുടെയും ഇറാനികളുടെയും രക്തം ചിന്തുന്നതിന്റെ ഉത്തരവാദിത്തം 'ഇസ്രായേല്‍ ഫസ്റ്റ്' നയമുള്ളവര്‍ക്കാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കന്‍ ജനത ഇതിലും നല്ലത് അര്‍ഹിക്കുന്നുണ്ടെന്നും, അവര്‍ സ്വന്തം രാജ്യം തിരിച്ചുപിടിക്കണമെന്നും അരാഗ്ചി തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us