/sathyam/media/media_files/2026/03/06/untitled-2026-03-06-15-09-56.jpg)
ടെഹ്റാന്‍: ഇറാന്‍-യുഎസ് യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കയ്ക്ക് ശക്തമായ താക്കീതുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
ഇറാനിലേക്ക് അമേരിക്കന്‍ കരസേനയെ അയക്കാന്‍ വാഷിംഗ്ടണ്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ്, അത്തരമൊരു നീക്കം അമേരിക്കയ്ക്ക് വന്‍ ദുരന്തമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അരാഗ്ചി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കന്‍ സൈന്യം ഇറാന്‍ മണ്ണിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അതിനെ നേരിടാന്‍ ടെഹ്റാന്‍ പൂര്‍ണ്ണ സജ്ജമാണ്. 'ഞങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുകയാണ്' എന്ന് പറഞ്ഞ അദ്ദേഹം, കരയുദ്ധം യുഎസ് സൈന്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിനാശമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ വാഷിംഗ്ടണുമായി യാതൊരുവിധ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ല. അമേരിക്കയുമായി നയതന്ത്ര ചര്‍ച്ചകള്‍ക്കില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
മുന്‍കാല സംഘര്‍ഷങ്ങളില്‍ നിന്ന് ഇറാന്‍ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. വ്യോമാക്രമണങ്ങള്‍ തുടരുന്നുണ്ടെങ്കിലും കരയില്‍ യുഎസ് സേനയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇറാന്‍ സൈന്യത്തിന് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുഎസ്-ഇസ്രായേല്‍ സഖ്യത്തിന്റെ നീക്കങ്ങള്‍ മേഖലയെ കൂടുതല്‍ അസ്ഥിരമാക്കുകയാണെന്നും ഏതൊരു ആക്രമണത്തിനും കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us