/sathyam/media/media_files/2025/09/16/jappan-people-2025-09-16-16-55-35.jpg)
ജപ്പാൻ : കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ. മൂവായിരത്തിലേറെ ദ്വീപുകൾ ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്. എന്നാൽ ജപ്പാൻ യുവതലമുറയ്ക്ക് വിവാഹജീവിതത്തോട് വിരക്തിയാണ്.
ദാമ്പത്യം ,കുട്ടികളെ പരിപാലിക്കൽ , അവരുടെ പഠനം ഇവയിലൊന്നും യുവതീയുവാക്കൾക്ക് ഒട്ടും താൽപ്പര്യമില്ല. യുവതികളെ സംബന്ധിച്ചിട ത്തോളം ഗർഭധാരണവും പ്രസവവും വലിയ ബാദ്ധ്യതയായി കണക്കാക്കപ്പെടുകയാണ്. ജീവിതം പരമാവധി ആസ്വദിക്കുക, ആരെയും ആശ്രയിക്കാതെ ആർക്കും വിധേയരാകാതെ സ്വന്തന്ത്രരായി ജീവിക്കുക. ഇതാണ് ജപ്പാൻ ജനതയുടെ മൂലമന്ത്രം.
/sathyam/media/post_attachments/renewal-prod/cms/articles/content/82dba832bf8614b5415315f7718c5fd6135aa918-318350.png)
ഫലമോ, ജപ്പാനിൽ വയോവൃദ്ധരുടെ എണ്ണം വർദ്ധിക്കുന്നു. വൃദ്ധ രായവർ ഇന്ന് വീടുകളിൽ ഒറ്റപ്പെട്ടു കഴിയാൻ വിധിക്കപ്പെട്ടിരിക്ക യാണ്.ചിലരൊക്കെ മരിച്ചാൽ പോലും ചിലപ്പോൾ നാളുകൾ കഴി ഞ്ഞാണ് ആളുകൾ അറിയുക.
ജപ്പാനിൽ 100 വയസ്സ് കഴിഞ്ഞവർ ഇപ്പോൾ ഒരു ലക്ഷത്തോളമാണ് ( 99,763). ഇതിൽ സ്ത്രീകൾ 87,784 ഉം പുരുഷന്മാർ 11,979 ഉം ആണ്. ആയുർ ദൈർഘ്യത്തിൽ അവിടെയും സ്ത്രീകൾ തന്നെയാണ് മുന്നിൽ.
/sathyam/media/post_attachments/vi/V8__qrDCCsc/maxresdefault-218755.jpg)
ജപ്പാനില്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ളത് ഷിഗെക്കോ കഗാവ എന്ന സ്ത്രീയ്ക്കാണ്. യമറ്റോകൊറിയാമയില്‍ താമസിക്കുന്ന ഇവരുടെ പ്രായം 114 വയസാണ്. ഏറ്റവും പ്രായം കൂടിയ പുരുഷന്‍ 111 വയസുള്ള കിയോടക മിസുനോയാണ്. രാജ്യത്തെ 87,784 സ്ത്രീകളെയും 11,979 പുരുഷന്മാരെയും 100 വര്‍ഷം വരെ ജീവിച്ചതിന് ആരോഗ്യമന്ത്രി തകമാരോ ഫുകോക്ക അഭിനന്ദിച്ചു.
100 വയസ്സ് കഴിഞ്ഞവർ ജപ്പാൻ ജനസംഖ്യയുടെ 0.81% ആണ്. വൃദ്ധരുടെ ഈ ആയുർ റിക്കാർഡ് കഴിഞ്ഞ 55 വർഷമായി ജപ്പാനുമാത്രം സ്വന്തമാണ്. ഓർക്കുക ജപ്പാനിലെ ജനസംഖ്യ കേവലം 12.4 കോടി മാത്രമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us