അര്‍ജന്റീനയില്‍ വേദനസംഹാരിയില്‍ ബാക്ടീരിയ. ആശുപത്രികളില്‍ ചികിത്സയിലായിരുന്ന നൂറോളം പേർക്ക് ദാരുണാന്ത്യം

New Update
2881

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ മൂന്ന് ആശുപത്രികളില്‍ വേദനസംഹാരിയില്‍ ബാക്ടീരിയ കലര്‍ന്ന് 96 പേര്‍ മരിച്ചതായി റിപോര്‍ട്ട്. ബ്യൂണസ് ഐറിസ്, സാന്റാ ഡേ, കൊര്‍ഡോബ, ഫൊര്‍മോസ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. 

Advertisment

വേദനസംഹാരിയായി ഉപയോഗിക്കുന്ന ഫെന്റാലില്‍ ആണ് അപകടകരമായ ബാക്ടീരിയകള്‍ കലര്‍ന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എച്ച്എല്‍ബി ഫാര്‍മയും ഇതിന്റെ ലബോറട്ടറി പങ്കാളിയായ ലബോറട്ടോറിയോ റാമല്ലോയും നിര്‍മിക്കുന്ന ഫെന്റാനിലിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്.

മൂന്നു ആശുപത്രികളിലും മരണസംഖ്യ ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വേദനസംഹാരിയില്‍ ക്ലെബ്‌സിയല്ല ന്യൂമോണിയ, റല്‍സ്‌റ്റോണിയ പിക്കെറ്റി തുടങ്ങിയ അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. അനസ്‌തേഷ്യ നല്‍കാനും ആശുപത്രികളില്‍ ഈ ഫെന്റാനിന്‍ ഉപയോഗിക്കാറുണ്ട്.

അതേസമയം ആരോപണങ്ങളെ തള്ളി എച്ച്എല്‍ബി ഫാര്‍മ കമ്പനി രംഗത്തെത്തി. ഫെന്റാനില്‍ കൈമാറിയത് സുരക്ഷിതമായാണെന്നും ബാക്ടീരിയയെ മറ്റാരെങ്കിലും കലര്‍ത്തിയതാവാമെന്നും കമ്പനി ഉടമ പറഞ്ഞു.

Advertisment