ബലൂചിസ്ഥാനിൽ യുദ്ധസമാന സാഹചര്യം: പോലീസ് സ്റ്റേഷനുകളും നഗരങ്ങളും വിമതർ പിടിച്ചെടുത്തു; പാക് സൈന്യം പിൻവാങ്ങുന്നു

തലസ്ഥാന നഗരിയിലെ പ്രധാന ഭാഗങ്ങള്‍ സായുധരായ വിമതരുടെ നിയന്ത്രണത്തിലാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

New Update
Untitled

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക് സൈന്യവും ബലൂച് വിമതരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ 'ഓപ്പറേഷന്‍ ഹെറോഫ്' രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിരവധി നഗരങ്ങളും പോലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും വിമതര്‍ പിടിച്ചെടുത്തു.

Advertisment

ആക്രമണം ശക്തമായതോടെ പലയിടങ്ങളിലും പാകിസ്ഥാന്‍ സൈനികര്‍ക്ക് പോസ്റ്റുകള്‍ ഉപേക്ഷിച്ച് പിന്മാറേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകള്‍.


ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലാണ് ആക്രമണങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മസ്തുങ്, നുഷ്‌കി, ഗ്വാദര്‍, പാസ്‌നി തുടങ്ങി പന്ത്രണ്ടിലധികം കേന്ദ്രങ്ങളില്‍ ഒരേസമയം സ്‌ഫോടനങ്ങളും വെടിവെയ്പ്പും ഉണ്ടായി. ചാവേര്‍ ബോംബാക്രമണങ്ങളും തോക്ക് ഉപയോഗിച്ചുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും ഇപ്പോഴും തുടരുകയാണ്.


മസ്തുങ്ങില്‍ നഗരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണവും പോലീസ് സ്റ്റേഷനും വിമതര്‍ ഏറ്റെടുത്തു. ഇവിടെ പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന മുപ്പതോളം തടവുകാരെ വിമതര്‍ മോചിപ്പിച്ചു.

തലസ്ഥാന നഗരിയിലെ പ്രധാന ഭാഗങ്ങള്‍ സായുധരായ വിമതരുടെ നിയന്ത്രണത്തിലാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ആക്രമണത്തില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തിരിച്ചടിയില്‍ 58 തീവ്രവാദികളെ വധിച്ചുവെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അവകാശവാദം.


വിമതരുടെ അപ്രതീക്ഷിതവും ആസൂത്രിതവുമായ നീക്കത്തില്‍ പകച്ചുപോയ പാക് സൈന്യത്തിന് പല തന്ത്രപ്രധാനമായ പോസ്റ്റുകളില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. ഗ്വാദറിലും കലാറ്റിലും ഇപ്പോഴും കനത്ത പോരാട്ടം തുടരുകയാണ്. നഗരങ്ങളിലേക്ക് കടക്കാനുള്ള വിമതരുടെ ശ്രമം തടയാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണാതീതമാണെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.

Advertisment