ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുള്ളയുടെ തിരിച്ചടി; നാവിക താവളത്തിന് നേരെയും മിസൈൽ വർഷം

കഴിഞ്ഞ ദിവസം ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള പ്രതികാരമാണിതെന്ന് ഇറാന്‍ അനുകൂല സംഘടന വ്യക്തമാക്കി.

New Update
Untitled

ബെയ്‌റൂട്ട്: ഇസ്രായേല്‍ സൈനിക പോസ്റ്റുകള്‍ക്കും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കും നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ ശക്തമായ ആക്രമണം നടത്തിയതായി ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള.

Advertisment

കഴിഞ്ഞ ദിവസം ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള പ്രതികാരമാണിതെന്ന് ഇറാന്‍ അനുകൂല സംഘടന വ്യക്തമാക്കി.


ഇസ്രായേല്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്ക് പുറമെ, അധിനിവേശ ഗോലാന്‍ കുന്നുകളിലെ സൈനിക ബാരക്കുകള്‍ക്കും ഹൈഫ തുറമുഖത്തെ നാവികസേനാ താവളത്തിനും നേരെ ഹിസ്ബുള്ള മിസൈലുകള്‍ തൊടുത്തു.


റോക്കറ്റുകളും പീരങ്കി ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ടെലഗ്രാമിലൂടെ പുറത്തുവിട്ട മൂന്ന് പ്രത്യേക പ്രസ്താവനകളിലൂടെയാണ് ഹിസ്ബുള്ള തങ്ങളുടെ സൈനിക നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ആക്രമണത്തെത്തുടര്‍ന്ന് ആളപായമോ കാര്യമായ പരിക്കുകളോ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലബനനിലും ഇസ്രായേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം അതീവ ഗുരുതരമായി തുടരുന്നതിനിടയിലാണ് ഹിസ്ബുള്ളയുടെ ഈ നീക്കം. ഇസ്രായേലിന്റെ വന്‍തോതിലുള്ള വ്യോമാക്രമണങ്ങള്‍ക്ക് തത്തുല്യമായ മറുപടി നല്‍കുമെന്ന ഹിസ്ബുള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്.

Advertisment